മേപ്പയ്യൂർ: “ഇക്റാം കെയറിങ് ഓർഫൻ അറ്റ് ഹോം” സംഘടനയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യർത്ഥികൾക്ക് വേണ്ടി കരിയർ എവൈർനസ് പ്രോഗ്രാം നടത്തി. പ്രമുഖ കൺസൽറ്റൻൻ്റ് സൈക്കോളജിസ്റ്റ് ഡോ:അബ്ദുസലാം വിലങ്ങിൽ നേതൃത്വം നൽകി.

മേപ്പയ്യൂരിൽ ഇക്റാം സംഘടിപ്പിച്ച കരിയർ എവൈർനസ് പ്രോഗ്രാം കോട്ടിലോട്ട് ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു
മേപ്പയ്യൂർ പാലീയേറ്റീവ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് സാംസ്കാരിക പ്രവർത്തകൻ കോട്ടിലോട്ട് ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇക്റാം ചെയർമാൻ കെ ഇമ്പിച്യാലി അധ്യക്ഷനായി. റാബിയ എടത്തിക്കണ്ടി, എം.കെ കുഞ്ഞമ്മദ്, എം.വി മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, മുഹമ്മദ് ചാവട്ട്, കെ വി അബ്ദുറഹ്മാൻ, ജമീല, കെ.സിറാജ്, യുസുഫ് തസ്കീന സംസാരിച്ചു.