പയ്യോളി: മേലടി ഉപജില്ല ശാസ്ത്രോത്സവത്തിലെ അഞ്ച് മേളകളിൽ അഞ്ചിലും ഓവറോൾ ചാമ്പ്യന്മാരായി പയ്യോളി ഹൈസ്കൂൾ മിന്നും വിജയം നേടി.

ഒക്ടോബർ 21, 22 23, തീയതികളിൽ പയ്യോളി ഹൈസ്കൂളിൽ നടന്ന ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള , ശാസ്ത്രമേള, പ്രവർത്തി പരിചയമേള , ഐടി മേള എന്നിങ്ങനെ 5 ഇനങ്ങളിലും ഏറ്റവും കൂടുതൽ പോയിൻറ് നേടി പയ്യോളി ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി.
