മേലടി ഗവ: ഫിഷറീസ് എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കഥോത്സവം ഉദ്ഘാടനം  ചെയ്തു

news image
Jul 11, 2023, 2:49 am GMT+0000 payyolionline.in

പയ്യോളി :  മേലടി ഗവ: ഫിഷറീസ് എൽ.പി സ്കൂളിൽ പ്രീ – പ്രൈമറി കഥോത്സവം പയ്യോളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ  കെ.ടി വിനോദൻ ഉദ്ഘാടനം  ചെയ്തു.

വിക്ടേഴ്സ് ചാനൽ ഫെയിം സന്ധ്യ ടീച്ചർ മുഖ്യ അതിഥിയായിരുന്നു. മേലടി ബി.പി.സി അനുരാജ് മാസ്റ്റർ, ട്രെയിനർമാരായ അനീഷ് മാസ്റ്റർ, രാഹുൽ മാസ്റ്റർ, സുനിൽകുമാർ മാസ്റ്റർ, അഭിജിത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ വത്സൻ വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഭാത് എ.ടി സ്വാഗതവും പ്രീ-പ്രൈമറി അധ്യാപിക ബിജു മോൾ സി നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe