മേലടി ഗവ. ഫിഷറീസ്  സ്കുളിൽ പുകയില വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

news image
Jun 27, 2023, 2:21 am GMT+0000 payyolionline.in

പയ്യോളി :   ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്  മേലടി ഗവ. ഫിഷറീസ്   സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വടകര കോസ്റ്റൽ പോലീസ്   സമീർ ഉദ്ഘാടനം  ചെയ്തു. പി.ടി.എ ഭാരവാഹികളും അധ്യാപകരും നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വത്സൻ വി.അധ്യക്ഷനായിരുന്നു. എ.ടി.പ്രഭാത് സ്വാഗതവും നിഷിത കെ.കെ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe