പയ്യോളിയിൽ മേലടി ബിആർസിയുടെ ‘ബ്ലോക്ക് സയൻസ് ഫെസ്റ്റ്’

news image
Feb 22, 2024, 5:24 pm GMT+0000 payyolionline.in
പയ്യോളി: സമഗ്ര ശിക്ഷ കേരള മേലടി ബിആർസിയുടെ നേതൃത്വത്തിൽ ബ്ലോക്ക്തല സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്തി ശാസ്ത്ര രംഗത്ത്മികവ്തെളിയിച്ച വിദ്യാർത്ഥികളും ശാസ്ത്രാധ്യാപകരും പങ്കെടുക്കുന്ന ഏകദിന ശിൽപ്പശാല മേലടി എഇഒ  എൻ എം ജാഫർ ഉദ്ഘാട നംചെയ്തു.

മേലടി ബിആർസി നേതൃത്വത്തിൽ സംഘടിപ്പിച്ച സയർസ് ഫെസ്റ്റ് ഏകദിന ശിൽപശാല എൻ എം ജാഫർ ഉദ്ഘാടനം ചെയ്യുന്നു

മേലടി ബിപിസി അനുരാജ് വരിക്കാലിൽ അധ്യക്ഷനായി. ശാസ്ത്രപാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രോജക്ട് അവതരണവും,   കെ ടി  ജോർജ്, പി എ ജയചന്ദ്രൻ, സി എം പവീഷ്  എന്നിവർ ആർപി മാരായി ക്ലാസുകളും ശാസ്ത്രക്വിസ് മത്സരവും നടന്നു. പ്രൊജക്ട് അവതരണം ഒന്നാം സ്ഥാനം എസ് എൽ ദേവമയൂഖ (കെജിഎംയുപിഎസ്), രണ്ടാം സ്ഥാനം മിസ്ന ഫാത്തിമ (എസ് എൻബിഎംജിയുപി സ്കൂൾ). ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം അല്ലു അനജ് (വിഇഎംയുപി സ്കൂൾ). ബിആർസി ട്രെയ്നർ കെ സുനിൽകുമാർ സ്വാഗതവും പി അനീഷ്  നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe