മോർച്ചറി സംവിധാനം പ്രവർത്തനരഹിതം; കൊയിലാണ്ടിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത് ലീഗ് ഉപരോധിച്ചു

news image
Jan 10, 2024, 3:59 pm GMT+0000 payyolionline.in
കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലെ മോർച്ചറി  സംവിധാനം പ്രവർത്തന രഹിതമായതിൽ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ നിയോജക മണ്ഡലം യൂത്ത് ലീഗ് ഉപരോധിച്ചു. മാസങ്ങളായി ഫ്രീസർ കേടുവന്നതിനാലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണവും പോസ്റ്റ്മോർട്ടം നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കടലിൽ കാണാതായ നന്തി സ്വദേശിയുടെത് ഉൾപ്പെടെയുള്ള പോസ്റ്റ്മോർട്ടം കേസുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ദിനം പ്രതി രണ്ടായിരത്തോളം രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ദിവസംതോറും ശോചനീയമാവുകയാണ്.
സൂപ്രണ്ട് ഉൾപ്പെടെ 22 ഡോക്ടർമാരാണ് നിലവിൽ ആശുപത്രിയിലുള്ളത്  ഇവർക്ക് ഒരു ദിവസം കൂടുതൽ രോഗികളെ പരിരോധിക്കേണ്ട സ്ഥിതിയുണ്ട് എക്സറേ ,ഇ.സി.ജി സംവിധാനങ്ങൾവരെ കുറ്റമറ്റ രീതിയിലല്ല പ്രവർത്തിക്കുന്നത്. പാർക്കിംഗ് ഗ്രൗണ്ട് ഇല്ലാത്തതിനാൽ രോഗികളുമായി വരുന്ന ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വളരെയധികം പ്രയാസം നേരിടുന്നുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടാവുന്ന അവഗണനക്കെതിരെ നിരവധി തവണ രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്.
അപ്പോഴൊക്കെ പാലിക്കപ്പെടാത്ത ഉറപ്പുകൾ നൽകി അധികാരികൾ ജനങ്ങളെ വഞ്ചിക്കുകയാണ്. നിശ്ചലമായ മോർച്ചറി ജനുവരി 30 നകം പ്രവർത്തനക്ഷമമാക്കുമെന്നും പാർക്കിംഗ് സംവിധാനം ഉടൻ ഒരുക്കുമെന്നും സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. ഉറപ്പുകൾ നിശ്ചിത സമയത്തിനകം പാലിച്ചിട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് വരുന്നതായിരിക്കും. ഉപരോധത്തിന് കെ കെ റിയാസ്, ഫാസിൽ നടേരി, സുനൈദ് എ സി, ബാസിത് എം പി, വി വി നൗഫൽ, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത്, ഹാശിം വലിയമങ്ങാട്, സലാം ഓടക്കൽ, സജീർ പുറായിൽ,ആദിൽ കെ വി, നിസാം  എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe