വടകര: വയോജനങ്ങൾക്കുള്ള റെയിൽവേ യാത്ര ഇളവ് പുനസ്ഥാപിക്കുക, കേന്ദ്രവയോജന നയം കാലാനുസൃതമായി പരിഷ്കരിക്കുക, കേന്ദ്ര വയോജന പെൻഷൻ 5,000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വയോജനങ്ങളോടുള്ള കേന്ദ്ര അവഗണനക്കെതിരെ
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി .
ധർണ സമരം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി മെമ്പർ കെ ബാലകൃഷ്ണൻ, എ ശ്രീധരൻ, നാണു പി പി, വി വി സുരേഷ് എന്നിവർ പ്രസംഗിച്ചു.
കരിമ്പിൽ കുഞ്ഞികൃഷ്ണൻ, കെ പി കുമാരൻ, തങ്കമണി ടീച്ചർ, പി ലീല ടീച്ചർ എന്നിവർ നേതൃത്വം നൽകി.