യുഎഇ ജനതാ കൾച്ചറൽ സെന്റർ യുഎഇയുടെ ദേശീയ ദിനാഘോഷം നടത്തി

news image
Dec 4, 2023, 5:33 pm GMT+0000 payyolionline.in

ഷാർജ: ലോകത്തിലെ 200-ൽ പരം രാജ്യത്തെ മനുഷ്യർ സമാധാനത്തോടെയും സൗഹൃദയയുടെയും ജീവിക്കുന്ന യു എ എക്കാലത്തും ലോക ജനതയെ ചേർത്തുപിടിച്ച രാഷ്ട്രമാണെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ കെ ദിനേശൻ പറഞ്ഞു.

യു എ ഇയുടെ 52 മത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ ചേർന്ന ആഘോഷച്ചടങ്ങിൽ സെക്രട്ടറി ടെന്നിസൺ ചേന്നപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ മയ്യന്നൂർ, കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർപേഴ്സൺ ദിവ്യാമണി, മനോജ് തിക്കോടി, ചന്ദ്രൻ കൊയിലാണ്ടി, പവിത്രൻ പട്ടേരി എന്നിവർ സംസാരിച്ചു. മധു കുന്നമംഗലം, സമീരൻ തിക്കോടി, ബാബു ചോറോട് എന്നിവർ നേതൃത്വം നൽകി. സുനിൽ പാറേമ്മൽ സ്വാഗതവും പ്രദീപൻ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe