യുവകലാസാഹിതി മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

news image
Jun 10, 2024, 10:38 am GMT+0000 payyolionline.in

പയ്യോളി: ലോക മനസാക്ഷിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഏഴു മാസക്കാലമായി ഗാസാ മുനമ്പിൽ യുദ്ധം നടന്നു കൊണ്ടിരിക്കുന്നതെന്ന് ഡോ.ഖദീജാ മുംതാസ്. പയ്യോളിയിൽ യുവകലാസാഹിതി മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നവാഗത നോവലിസ്റ്റിനുള്ള ഈ വർഷത്തെ മണിയൂർ ഇ ബാലൻ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ഷീലാ
ടോമിക്ക് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

നാട് നഷ്ടപ്പെടുന്നവരുടെ വേദനയിൽ നിന്ന് ഉരുവം കൊണ്ടതാണ് ഷീലാ ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവൽ. വംശഹത്യ ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും സ്വന്തം ആവാസ മേഖലയെ , കൃഷിയിടങ്ങളെ ഒഴിപ്പിക്കുന്നതിൻ്റെ വേദനയുടെ വാങ്മയ ചിത്രം അവതരിപ്പിക്കുന്നു ഈ നോവൽ.

പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഈ നോവലെന്ന് ഖദീജാ മുംതാസ് പറഞ്ഞു. പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു. ഡോ. സോമൻ കടലൂർ അനുസ്മരണ പ്രഭാഷണം നടത്തി.കെ.അജിന നോവലിസ്റ്റിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. ശശികുമാർ പുറമേരി, യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ,ടി. ചന്തു മാസ്റ്റർ , ഫൗണ്ടേഷൻ ചെയർപേഴ്‌സൺ പി. ജാനകി, പി.പി.സുധീർ രാജ് സംസാരിച്ചു. കെ.ശശിധരൻ സ്വാഗതവും പ്രദീപൻ കണിയാരിക്കൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe