റിയാദ്: സ്പെയിനിലെ അത്ലറ്റിക്കോ മാഡ്രിഡ് സ്റ്റേഡിയം ഇനി ‘റിയാദ് എയർ മെട്രോപൊളിറ്റാനോ’ സ്റ്റേഡിയമാകും. ഇതിനുള്ള കരാറിൽ റിയാദ് എയറും അറ്റ്ലറ്റിക്കോ മാഡ്രിഡും ഒപ്പുവെച്ചു. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്വന്തം സ്റ്റേഡിയത്തിന്റെ പേരാണ് 2033 വരെ ‘റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയം’ എന്ന് മാറ്റുന്നതെന്ന് റിയാദ് എയർ അറിയിച്ചു. സ്റ്റേഡിയത്തിന്റെ പുതിയ പേര് ഒക്ടോബർ 20-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇക്കഴിഞ്ഞ ആഗസ്റ്റ് 10-ന് ഒപ്പുവെച്ച റിയാദ് എയറും സ്പാനിഷ് ഫുട്ബോൾ ക്ലബ് അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പങ്കാളിത്ത കരാറിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിയാദ് എയർ വ്യക്തമാക്കി. കരാർ പ്രകാരം റിയാദ് എയർ ക്ലബ്ബിെൻറ ഔദ്യോഗിക സ്പോൺസറും എക്സ്ക്ലൂസീവ് എയർലൈൻ പങ്കാളിയുമായി. ടീമിെൻറ സ്റ്റേഡിയത്തിെൻറ പുതിയ നാമകരണത്തിൽ പങ്കാളിയാകുന്നതിന് പുറമേ അത്ലറ്റിക്കോ മാഡ്രിഡ് കളിക്കാരുടെ ജഴ്സിയുടെ മുൻവശത്ത് റിയാദ് എയർലൈൻ ലോഗോ പതിക്കുന്നതും കരാറിൽ ഉൾപ്പെടുമെന്ന് റിയാദ് എയർ സൂചിപ്പിച്ചു.