“ലഹരിക്കെതിരെ ഒരു കയ്യൊപ്പ്”; ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ

news image
Jun 26, 2025, 2:13 pm GMT+0000 payyolionline.in

തിക്കോടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ  “ലഹരിക്കെതിരെ ഒരു കയ്യൊപ്പ്”  പ്രിൻസിപ്പൽ ശ്യാമള പി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രജീഷ് ആർ എസ് മുഖ്യാതിഥിയായ ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷയും ഹയർസെക്കൻഡറിയിലെ എല്ലാ അധ്യാപകരും വിദ്യാർഥികളോടൊപ്പം കയ്യൊപ്പ് പതിപ്പിച്ചു പങ്കാളികളായി.


ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ രാവിലെ 11:30ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരെയുള്ള ക്യാമ്പയിനിൽ വിദ്യാർഥികൾ വിവിധതരത്തിലുള്ള പോസ്റ്ററുകൾ നിർമ്മിക്കുകയും അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിന്റെ പരിസരപ്രദേശങ്ങളിലുള്ള കടകളിൽ വോളന്റിയെഴ്‌സ് ലഹരിക്കെതിരെയുള്ള ലഘുലേഖ വിതരണം നടത്തി.
‘ജീവിതോത്സവം 2025’ ന്റെ ഭാഗമായി ലഹരി വിപത്തിനെതിരെ “തുടി” എന്ന നൃത്തശില്പം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe