പയ്യോളി: വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ച് ലഹരി മാഫിയകൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ “വനിതാവേദി” ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. : കൺവെൻഷൻ എഴുത്തുകാരി എം ഉഷാദേവി ഉദ്ഘാടനം ചെയ്തു
ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച് കെ ശശിധരൻ, കെ.വി രാജൻ , കെ.കെ രാജേന്ദ്രൻ , വി.കെ നാസർ എന്നിവർ സംസാരിച്ചു. വി. വനജ സ്വാഗതവും, എൻ.വി പ്രസന്ന നന്ദിയും പറഞ്ഞു. വനിതാവേദി യൂനിറ്റ് ഭാരവാഹികളായി ചെയർ പേഴ്സൺ ടി. എം രമ, കൺ വീനർ എം.ടി ചന്ദ്രിക, ജോയിൻ്റ് കൺവീനർ എൻ.വി. പ്രസന്ന എന്നിവരെ തിരഞ്ഞെടുത്തു.