ലോക ജലദിനത്തിൽ ജെസിഐ  പയ്യോളിയും സോഫ്റ്റ്‌ റെസിഡന്റ്‌സ് അസോസിയേഷനും സൗജന്യ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

news image
Mar 22, 2024, 12:17 pm GMT+0000 payyolionline.in

 

 

 

പയ്യോളി :  ലോക ജലദിനത്തിൽ ജെ സി ഐ   പയ്യോളിയുടെയും സോഫ്റ്റ്‌ റെസിഡന്റ്‌സ് അസോസിയേഷന്റയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എൻ എ ബി എൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വടകര ഇന്നേറ്റ് അനലിറ്റിക്സ് ജലപരിശോധന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജെ സി ഐ പയ്യോളി പ്രസിഡന്റ്‌ നിഷാന്ത് ഭാസുര നേതൃത്വം നൽകിയ പരിപാടിയിൽ
ജെ സി ഐ സെക്രട്ടറിജെ സി  നിഷിൽ, ജെ സി  ജയേഷ് ഗായത്രി, സോഫ്റ്റ്‌ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി അരുൺ കുമാർ , സെക്രട്ടറി സത്യൻ കുറ്റിപ്പുറം, ശശിധരൻ മുളികണ്ടത്തിൽ എന്നിവർ പങ്കെടുത്തു. പയ്യോളിയിലെയും പരിസര പ്രദേശങ്ങളിലെയും നൂറോളം സാമ്പിളുകൾ പരിശോധിക്കുകയും വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. ജലജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ  ക്യാമ്പ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe