വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി

news image
Aug 9, 2024, 1:56 pm GMT+0000 payyolionline.in

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നാഗസാക്കി ദിനാചരണം നടത്തി. ജപ്പാനിലെ അണുബോംബ് വർഷിച്ച സ്ഥലങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച കെ.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു.

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നാഗസാക്കി ദിനത്തിൽ കെ.പി. സുകുമാരൻ കുട്ടികളുമായി സംവദിക്കുന്നു.

പി.ടി.എ. പ്രസിഡൻ്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത് , സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ,
ടി.പി. ജസമറിയം എന്നിവർ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe