വയനാടിന് സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം: കെ മുരളീധരൻ

news image
Aug 13, 2024, 1:28 pm GMT+0000 payyolionline.in

പയ്യോളി :– ജനപ്രതിനിധികൾക്കുള്ള വികസന ഫണ്ട്‌ 75 ലക്ഷം രൂപയിൽ നിന്ന് ഒറ്റയടിക്ക് 6 കോടി രൂപയാക്കി ഉയർത്തി നാടിന്റെ വികസന സ്വപ്നം യാഥാർഥ്യമാക്കിയ മുഖ്യമന്ത്രി ആയിരുന്നു ഉമ്മൻ‌ചാണ്ടി എന്ന് മുൻ കെ പി സി സി പ്രസിഡന്റ്‌ കെ മുരളീധരൻ അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ആർക്കും എപ്പോഴും നിർഭയമായി സമീപിക്കാൻ കഴിയുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ‌ചാണ്ടി അനുസ്മരണവും സർവ്വ മത പ്രാർത്ഥനയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാടിന്റ മക്കൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടും ഉപജീവനമാർഗങ്ങളും സ്വന്തക്കാരും നഷ്ടപ്പെട്ടവരാണ് അവർ. അവരെ കൂടെ നിർത്താനും ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനും അഭിപ്രായവ്യത്യാസങ്ങളും, രാഷ്ട്രീയ കായ്ച്ചപ്പാടും മാറ്റിവെച്ചു എല്ലാവരും ഒന്നിക്കുകയായിരുന്നു. ദുരന്തമുഖത്ത് ഉയർന്ന നമ്മൾ എന്ന മുദ്രാവാക്യം എന്നും ഉണ്ടാവണം. അത് ഞങ്ങൾ എന്നായിമാറരുത്. അദ്ദേഹം ഓർമിപ്പിച്ചു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ച സമയത്ത്, കേന്ദ്രം ആവശ്യപ്പെട്ട നാശ നഷ്ടങ്ങളുടെ കൃത്യമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ നൽകണമായിരുന്നു. അതുണ്ടായില്ല. അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ്‌ കെ ടി വിനോദൻ അദ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് ഫാദർ വിമൽ ഫ്രാൻസിസ്, സുഹൈൽ ഹൈതമി, ആയാടം ദാമോദരൻ നമ്പൂതിരി എന്നീ മത പുരോഹിതൻ മാരുടെ നേതൃത്വത്തിൽ സർവ്വ മത പ്രാർത്ഥനയും നടന്നു. അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ ഉമ്മൻ‌ചാണ്ടി ഛായ ചിത്ര രചനാ മത്സരത്തിൽ വിജയികളായ ഫസ്റ്റ് മുഹമ്മദ്‌ സിനാൻ, സെക്കന്റ്‌ അതുൽകൃഷ്ണ, തേർഡ് നൈതിക മാധവ്  എന്നിവർക്ക് സമ്മാന വിതരണം കെ മുരളീധരൻ നിർവ്വഹിച്ചു. മനയിൽ നാരായണൻ മാസ്റ്റർ, പി ബാലകൃഷ്ണൻ, പി എം അഷ്‌റഫ്‌, പടന്നയിൽ പ്രഭാകരൻ, ഇ കെ ശീതൾ രാജ്, കെ പി രമേശൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഇ ടി പദ്മനാഭൻ,രമ ചെറുകുറ്റി, പപ്പൻ മൂടാടി, രാമകൃഷ്ണൻ കിഴക്കയിൽ ജയചന്ദ്രൻ തെക്കേകുറ്റി, ആർ ടി ജയ്ഫർ, രജി സജേഷ് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe