വയനാടിൻ്റെ കണ്ണീരൊപ്പാൻ; മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണം ആരംഭിച്ചു

news image
Aug 10, 2024, 2:20 pm GMT+0000 payyolionline.in

മേപ്പയ്യൂർ: വയനാടിൻ്റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് നടത്തുന്ന ഫണ്ട് സമാഹരണത്തിൻ്റെ ടൗൺ കലക്ഷൻ്റെ മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഉഷ ജ്വല്ലറി ഉടമ ടി സി മനോജിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച് ടി.എം അബ്ദുല്ല നിർവ്വഹിച്ചു. കെ.എം.എ അസീസ്,കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുൽ സലാം, ടി.കെ അബ്ദുറഹിമാൻ, എം.എം അസീസ് എന്നിവർ സംസാരിച്ചു.

വയനാടിൻ്റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് ഫണ്ട് സമാഹരണം ഉഷ ജ്വല്ലറി ഉടമ ടി.സി മനോജിൽ നിന്ന് സ്വീകരിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe