പേരാമ്പ്ര : വയനാട് വെറ്റിനറി സർവ്വകലാശാലയിൽ എസ് എഫ് ഐ ഭീകരർ ക്രൂരമായി കൊല ചെയ്ത സിദ്ധാർഥിന് നീതി ലഭ്യമാക്കുക യെന്നും കേസ് സി ബി ഐക്ക് കൈമാറുകയെന്നും അവശ്യപ്പെട്ട് യു ഡി എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പന്തിരിക്കരയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാല നാരായണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ആനേരി നസീർ അധ്യക്ഷത വഹിച്ചു. കെ കെ വിനോദൻ, വി പി ഇബ്രാഹിം മാസ്റ്റർ, അസീസ് നരിക്കലക്കണ്ടി, ഇ ടി സരീഷ്, കെ ടി അബ്ദുൽ ലത്തീഫ്, ശിഹാബ് കന്നാട്ടി,പുതുക്കോട്ട് രവീന്ദ്രൻ, അഷ്‌റഫ് മാളിക്കണ്ടി, ശരീഫ് കയനോത്ത്, സന്തോഷ് കോശി, സിദ്ധീഖ് തൊണ്ടിയിൽ,സത്യൻ കല്ലൂർ,കെ കെ അൻസാർ,ദിൽഷാദ് കുന്നിക്കൽ, ഷാഫി എടത്തും കര, പ്രജീഷ് എം പി എന്നിവർ നേതൃത്വo നൽകി