കോഴിക്കോട് ; ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കുറ്റക്കാരുടെ പേരിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പന്തീരാങ്കാവ് മലയിൽ കുളങ്ങരവീട്ടിൽ കെ.കെ. ഹർഷിന നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചു. അവർക്ക് അർഹമായ നഷ്ടപരിഹാരവും സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ജില്ല കമ്മിറ്റി യോഗം ആവശ്യപെട്ടു.
.ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എം ഷുക്കൂർ.,പി കെ സനീഷ്, പി എം നിസാർ , പി എ ബബീഷ് , പ്രസംഗിച്ചു. അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് പിന്തുണയുമായി സമരപ്പന്തൽ ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിലും സഹപ്രവർത്തകരും സന്ദർശിച്ചു.