വായനാ ദിനം; ടെക്നിക്കൽ ഹൈസ്കൂളിന് ജെ സി ഐ പയ്യോളി പത്രം നൽകി

news image
Jul 2, 2025, 1:43 pm GMT+0000 payyolionline.in

പയ്യോളി:  പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ വായനാ ദിനാ ചരണത്തോട് അനുബ ന്ധിച്ചു ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി ജെ സി ഐ പയ്യോളി സ്പോൺസർ ചെയ്യുന്ന പത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് കെ. അബ്ദുൽ ഷരീഫ് സ്വാഗതം പറഞ്ഞു.  ജെ സി ഐ പയ്യോളി പ്രസിഡന്റ്‌ സവാദ് അബ്ദുൽ അസീസ്
അധ്യക്ഷത വഹിച്ചു.

ടി. ഉദയൻ , ഷീജ നടുക്കണ്ടി, രാജേഷ്, അജ്മൽ, നിഷാന്ത്, നാസർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe