പയ്യോളി : അശാസ്ത്രീയമായ രീതിയിൽ വാർഡ് വിഭജനം നടത്തിയതിനെതിരെ പയ്യോളി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 17ന് പയ്യോളി മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ പയ്യോളി മുൻസിപ്പൽ യുഡിഎഫ് യോഗം തീരുമാനിച്ചു.
യു ഡി എഫ് ചെയർമാൻ എ പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണു മാസ്റ്റർ, പുത്തൂക്കാട്ട് രാമകൃഷ്ണൻ, കെ ടി വിനോദൻ, പി ബാലകൃഷ്ണൻ, ഇ.ടി പത്മനാഭൻ, സബീഷ് കുന്നങ്ങോത്ത്, മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ, പി.എൻ, അനിൽകുമാർ പി എം ഹരിദാസൻ ,ബഷീർ മേലടി അഷറഫ് കേട്ടക്കൽ, മടിയാരി മൂസ്സ എന്നിവർ സംസാരിച്ചു.