പയ്യോളി: വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സഘടിപ്പിക്കണമെന്ന് ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതാ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് സ്നേഹിൽ ശശി അധ്യക്ഷത വഹിച്ചു. ജെ എൻ പ്രേം ഭാസിൻ, ഭാസ്കരൻ കൊഴുക്കല്ലുർ ,ഇ കെ സജിത്ത്കുമാർ, പ്രഭീഷ് ആദിയുർ ,രാമചന്ദ്രൻ കുയ്യണ്ടി ,അഭിനവ്, ദേവനന്ദ എന്നിവർ സംസാരിച്ചു.

