തിക്കോടി: തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി നടന്ന മഹാഗണപതിഹോമം ഭക്തി നിർഭരമായി. ക്ഷേത്രം തന്ത്രി ഇടക്കഴിപ്പുറം രാധാകൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി കുനിയിൽ ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.


