പാണക്കാട് സ്വാദിഖലി തങ്ങൾ പി.ടി.ഉഷയെ സന്ദർശിച്ചു

news image
Feb 1, 2026, 2:34 pm GMT+0000 payyolionline.in

പയ്യോളി:  മുൻ ദേശീയ കബഡി താരവും ,രാജ്യസഭാംഗം ഒളിമ്പ്യൻ പി.ടി.ഉഷയുടെ ഭർത്താവുമായ വി.ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പി.ടി.ഉഷയുടെ വസതിയിൽ എത്തി.


ജില്ലാ മുസ്ലിം ലീഗ്  ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ.നവാസ് മാസ്റ്റർ,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി, ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ , പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി എന്നിവർ അനുഗമിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe