പയ്യോളി: ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, കുട നിർമ്മാണത്തിൽ ഏകദിന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.
തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ വേണ്ടി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന “അഗ്നിച്ചിറകുകൾ” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി നടത്തിയത്. പത്തോളം വീട്ടമ്മമാർക്ക് കുട നിർമാണ പരിശീലനം നൽകിയത് ഈ മേഖലയിൽ വളരെ വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന ജിൻസിയാണ്.



പരിപാടി സ്കൂൾ പ്രിൻസിപ്പൽ പി ശ്യാമള ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ഹയർസെക്കൻഡറി അധ്യാപകരായ എ സീന, സി ജെ ജഷിത എന്നിവർ പങ്കെടുത്തു.
