വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മരണയ്ക്കായി കീഴരിയൂർ പോലീസ് ക്യാമ്പിൽ സ്മൃതി ദിനാചരണം നടത്തി

news image
Oct 21, 2024, 8:34 am GMT+0000 payyolionline.in

കൊയിലാണ്ടി:ഡ്യൂട്ടിക്കിടയിൽ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂർ പോലീസ് ക്യാമ്പിൽ  നടന്ന പരേഡിൽ ജില്ലാ പോലീസ് മേധാവി നിധിൻരാജ് ഐ പി എസ് പുഷ്പചക്രം അർപ്പിച്ചു.

കാക്കൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജുഎബ്രഹാം പരേഡ് നയിച്ചു. ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലെ ഡി.വൈഎസ് പിമാർ , സി.ഐ മാർ മറ്റ് പോലീസ് സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  സ്മൃതി  ദിനത്തോടനുബന്ധിച്ച് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ചെസ്സ് ടൂർണ്ണമെൻറും കേരളാ പോലീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe