പയ്യോളി : സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർദ്ധനവിനെതിരെ പയ്യോളിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി പ്രകടനം നടത്തി. പയ്യോളി യൂണിറ്റ് പ്രസിഡണ്ട് കെഎം ഷമീർ, മണ്ഡലം പ്രസിഡണ്ട് എം ഫൈസൽ, ജില്ലാ വൈസ് പ്രസിഡണ്ട് കെ ടി വിനോദൻ, വനിതാ വിംഗ് പ്രസിഡന്റ് റജില ബാബു, യൂണിറ്റ് സെക്രട്ടറി ജി ഡെനിസൻ, ട്രഷറർ രവീന്ദ്രൻ അമ്പാടി, റാണി അഗസ്റ്റിൻ, എ.സി സുനൈദ്, കെപി റാണാപ്രതാപ്, ജയേഷ് ഗായത്രി, സനൂജ്, അനിൽ ധനലക്ഷ്മി, സവാദ്, എൻ കെ ടി നാസർ, എം. പി പ്രബീഷ്, യു. സി. ഗഫൂർ എന്നിവർ നേതൃത്വം നൽകി.
Video Player
00:00
00:00
Video Player
00:00
00:00
Video Player
00:00
00:00