പയ്യോളി: രാജ്യ വ്യാപക വോട്ടുകൊള്ളക്കെതിരെ ആർ ജെ ഡി പയ്യോളിയിൽ പ്രതിഷേധ പരിപാടി നടത്തി. ആർ ജെ ഡി നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.
പി ടി രാഘവൻ അധ്യക്ഷത വഹിച്ചു. കെ വി ചന്ദ്രൻ, കെ പി ഗിരീഷ്‌കുമാർ, പി പി മോഹൻദാസ്, ഒ ടി മുരളീദാസ്, എ വി സത്യൻ, പ്രജീഷ് പറമ്പിൽ, ചന്ദ്രൻ കണ്ടോത്ത്, ആർ ബാബുരാജ്, പി പി ദിനേശ് ബാബു എന്നിവർ സംസാരിച്ചു.