ശാന്തിസദനം വാർഷികവും ‘പിയാനോ ‘ നാടകവും 29 ന് തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ

news image
Feb 27, 2024, 12:58 pm GMT+0000 payyolionline.in

പയ്യോളി : പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫൻ്റ്ലി ഏബിൾഡ് വാർഷികാഘോഷവും 50 ൽ പരം ഭിന്നശേ
ഷിക്കാരായ കുട്ടികൾ അവതരിപ്പിക്കുന്ന  “പിയാനോ”എന്ന നാടകവും 29 ന്  തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് ജില്ലാ കളക്ടർ ശ്രീ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് പരിപാടിയുടെ ഉദ്ഘാടനം  നിർവഹിക്കും.തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയാകും.വിദ്യാസദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ സിദ്ദീഖ് സാഹിബ് മുഖ്യപ്രഭാഷണം നടത്തും.

സ്വാഗത സംഘം ജനറൽ കൺവീനർ ജയകൃഷ്ണൻ ചെറുകുറ്റി സ്വാഗതം പറയുന്ന ചടങ്ങിൽ
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് ചങ്ങാടത്ത്,പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ വി.കെ അബ്ദുറഹ്മാൻ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി,സലാം ഹാജി, പ്രിൻസിപ്പാൾ എസ്.മായ, ബഷീർ മേലടി, മഠത്തിൽ അബ്ദുറഹ്മാൻ, കെ.കെ നാസർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe