പയ്യോളി: ശാന്തി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 2025-2027 വർഷത്തെ 25 അംഗ എക്സിക്കുട്ടീവ് കമ്മിറ്റിയെ ഐകകണ്ഠ്യന തിരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡൻ്റ് ആർ.കെ. സതീഷ് , സെക്രട്ടറി ഹംസ കാട്ടുകണ്ടി, ട്രഷറർ സജീഷ് കുമാർ കരങ്ങാറ്റിൽ എന്നിവരെ തിരഞ്ഞെടുത്തു.


