തിക്കോടി: ഈ വർഷം പ്ലസ്ടു, എസ്.എസ് എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പള്ളിക്കര റിക്രിയേഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ ‘സംവിദ്’ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
അധ്യാപക അവാർഡ് ജേതാവ് ഡോ:പി.കെ ഷാജി മാസ്റ്റർ ക്ലാസെടുത്തു. ചടങ്ങിൽ പങ്കെടുത്തവർ ലഹരിവിരുദ്ധ പോരാട്ടത്തിൽ കയ്യൊപ്പ് പതിപ്പിച്ച് പങ്കാളികളായി. സി .എം സഞ്ചു സ്വാഗതവും പ്രഭാകരൻ കൈനോളി അധ്യക്ഷതയും ദീപ പാലടി നന്ദിയും രേഖപ്പെടുത്തി.