തിക്കോടി പുതിയകുളങ്ങര ചാരിറ്റബിള്‍ സൊസെെറ്റി നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

news image
Feb 1, 2023, 3:42 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി പുതിയകുളങ്ങര ചാരിറ്റബിള്‍ സൊസെെറ്റി പ്രദേശത്തെ എട്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു. അടുത്ത കാലത്തായി രൂപീകരിച്ച പുതിയ കുളങ്ങര സൊസൈറ്റി പ്രദേശത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

വടക്കെ വയലില്‍ പ്രദേശത്ത് ആറു കുടുംബങ്ങള്‍ക്ക് ഡോക്ടര്‍ കെ.രാജന്‍ സൊസെെറ്റിയുടെ ധനസഹായം സമര്‍പ്പിച്ചു. പുതിയകുളങ്ങര പ്രദേശത്ത് ഹോമിയോ ഡോക്ടര്‍ സിബി രവീന്ദ്രന്‍ ചടങ്ങ് നിര്‍വഹിച്ചു. ചാരിറ്റബിള്‍ സൊസെെറ്റി പ്രസിഡന്‍റ് രവീന്ദ്രന്‍ അക്കംവീട്ടില്‍, സെക്രട്ടറി കെ.കെ.ബാബു,ട്രഷറര്‍ ചന്ദ്രന്‍ അക്കംവീട്ടില്‍, അംഗങ്ങളായ കളത്തില്‍ രവി, കുനിയില്‍ കേളപ്പന്‍, കറുവംകണ്ടി ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe