തിരുവനനന്തപുരം: മന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. നിരാഹാര സമരമിരിക്കുന്ന എം ജയകൃഷ്ണനാണ് തല മുണ്ഡനം ചെയ്യുക. നിലവില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം 138 ആം ദിവസത്തിലാണ്.
കഴിഞ്ഞ ദിവസം ചര്‍ച്ചചെയ്ത് പരിഹരിക്കാം എന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് നടക്കാത്തതിലും ഉദ്യോഗാര്‍ത്ഥികളില്‍ പ്രതിഷേധമുണ്ട്. ബുധനാഴ്ചയ്ക്കുള്ളില്‍ പരിഹാരമെന്നതാണ് സര്‍ക്കാര്‍ സമര സമിതിക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. അതെങ്ങനെ പാലിക്കുമെന്നതില്‍ നിലവില്‍ അവ്യക്തതയുണ്ട്.
അനുപാതം കുറയ്ക്കുകയെന്ന ആവശ്യം പരിഗണിക്കാതെ പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്. അനുപാതം കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍ ബദല്‍ മാര്‍ഗ്ഗം സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിരാഹാരം ഇരിക്കുന്ന വളര്‍മതി നിലവില്‍ ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
