സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല കമ്മിറ്റി രൂപീകരിച്ചു

news image
Dec 24, 2022, 1:49 pm GMT+0000 payyolionline.in

കൊയിലാണ്ടി: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ കാക്കൂർ, തിരുവങ്ങൂർ, കൊയിലാണ്ടി, പാറപ്പള്ളി, നന്തി, പയ്യോളി, തുറയൂർ, മേപ്പയ്യൂർ, അരിക്കുളം, ഉള്ള്യേരി എന്നീ പതിനൊന്ന് റൈഞ്ചു കമ്മിറ്റികൾ ഉൾക്കൊള്ളുന്ന കൊയിലാണ്ടി മേഖല കൗൺസിൽ ജില്ലാ പ്രസിഡന്റ് സയ്യിദ് എ.പി.പി തങ്ങൾ കാപ്പാട് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി മേഖല മദ്രസ മാനേജ്മെന്റ് യോഗം ജില്ലാ പ്രസിഡന്റ് സയ്യിദ് എ.പി.പി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ അധ്യക്ഷനായി. റിട്ടേണിംഗ് ഓഫീസർ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ തെരഞ്ഞെടപ്പ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി നിസാർ കാഞ്ഞിരോളി സ്വാഗതവും ട്രഷറർ എം അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ  പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റുമാർ ടി ഇബ്രാഹിം കുട്ടി , എൻ ഇമ്പിച്ചി അഹമ്മദ് ഹാജി, കൊയിലോത്ത് അബൂബക്കർ ഹാജി, നജഫ് അഹമ്മദ് കോയ, ജനറൽ സെക്രട്ടറി നിസാർ കാഞ്ഞിരോളി, സെക്രട്ടറിമാർ, അൻസാർ കൊല്ലം, എൻ.കെ ഫൈസാദ്, ഷഫീഖ് മാമ്പൊയിൽ, എ.കെ.സി മുഹമ്മദ്, ട്രഷറർ എം അബ്ദുറഹിമാൻ ഹാജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe