കൊയിലാണ്ടി: സഹകരണ നിയമത്തിലെ മാറ്റങ്ങൾ ജീവനക്കാരുടെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ സി ഇ എഫ്) സർക്കറിനോട്
ആവശ്യപ്പെട്ടു.
കൊയിലാണ്ടി നെല്ല്യാടി പുഴതീരത്ത് നടന്ന താലൂക്ക് തല പഠനക്യാമ്പും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം കെ സി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.സി ലൂക്കോസ് നിർവ്വഹിച്ചു. താലൂക്ക് പ്രസിഡണ്ട് ബഷീർ മറയത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. അജയൻ സി.വി, അനിത വത്സൻ, ഇ അജിത് കുമാർ, സുധീർകുമാർ ആർ
ടി നന്ദകുമാർ, എ.വീരേന്ദ്രകുമാർ, നിഷ.എ.പി, നിക്സൺ, ഉബൈദ് വാഴയിൽ എന്നിവർ പങ്കെടുത്തു. പ്രമുഖ ട്രയിനർ സജി നരികുനി ക്ലാസ്സെടുത്തു. താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ സ്വാഗതവും ട്രഷറർ ജിതിൽ ബി നന്ദിയും പറഞ്ഞു.