‘സഹകരണ സ്ഥാപനങ്ങൾ നാടിൻ്റെ നന്മയ്ക്ക് കരുത്തേകാൻ ഒരുമിക്കാം’; പയ്യോളിയിൽ കെസിഇയു ജനകീയ ക്യാമ്പയിൻ തുടങ്ങി   

news image
Aug 26, 2024, 4:23 pm GMT+0000 payyolionline.in


പയ്യോളി: ‘സഹകരണ സ്ഥാപനങ്ങൾ നാടിൻ്റെ നന്മയ്ക്ക് കരുത്തേകാൻ ഒരുമിക്കാം’ എന്ന മുദ്രാവാക്യമുയർത്തി കേരള കോ  ഓപ്റേറ്റീവ് എംപ്ലോയ്സ് യൂണിയൻ(സിഐടിയു)പയ്യോളിഏരി യ കമ്മിറ്റിയുടെനേതൃത്വത്തിൽ ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു. പയ്യോളി എകെജി മന്ദിരം ഓഡിറ്റോറി യത്തിൽ വച്ച് നടന്ന പരിപാടി  ടി ചന്തു ഉദ്ഘാടനം ചെയ്തു.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടക്കുന്നജനകീയ ക്യാമ്പയിൻ ടി ചന്തു പയ്യോളിയിൽ ഉദ്ഘാടനം ചെയ്യുന്നു.

എസ് കെ അനൂപ് അധ്യക്ഷനായി. ‘സഹകരണ മേഖലയി ലെ പ്രശ്നങ്ങളും പ്രതിവിധികളും ‘ എന്ന വിഷയത്തിൽ എച്ച്ആർഡി ട്രെയിനർ പ്രദീപ് മാലോത്ത് മുഖ്യപ്രഭാഷണം നടത്തി. ടി ഷീബ, ശ്രീജ നാവട്ട, രജീഷ് കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു.കെ കെ രമേശൻ സ്വാഗതവും എ കെ ഷൈജു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe