സഹപാഠികൾക്ക് പഠനസഹായവുമായി ചിങ്ങപുരം സി കെ ജി എം എച്ച് എസിലെ എൻ എസ് എസ് യൂണിറ്റ്

news image
Jun 17, 2025, 11:32 am GMT+0000 payyolionline.in

 

തിക്കോടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പ്ലസ് വൺ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകിക്കൊണ്ട് എൻ എസ് എസ് യൂണിറ്റ് മാതൃകയായി.

യൂണിഫോമും നോട്ട്ബുക്ക്, പെൻ പോലെയുള്ള പഠനോപകരണങ്ങളും യൂണിറ്റ് ലീഡർമാരായ ഹാസിം, റിയ എന്നിവർ പ്രിൻസിപ്പൽ പി ശ്യാമള ക്ക് കൈമാറി.
ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ , സ്റ്റാഫ്‌ സെക്രട്ടറി പി പി വിപിൻകുമാർ , പി ഐ അനീഷ് കുമാർ, എ സീന  എന്നിവർ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe