സിദ്ധാര്‍ത്ഥിന്‍റെ മരണം: പ്രതികളെ ഒളിപ്പിച്ചത് സിപിഎം എന്ന് വി ഡി സതീശൻ

news image
Mar 4, 2024, 8:16 am GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസിലുള്‍പ്പെട്ട പ്രതികളെ എല്ലാം ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം ആണെന്നും കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും വി ഡിസതീശൻ പറഞ്ഞു.

പ്രതികളെ എല്ലാവരെയും ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം. കേരളാ പൊലീസ് പിണറായി വിജയന്‍റെ ഓഫീസിലെ  ഉപചാകവൃന്ദം നിയന്ത്രിക്കുന്ന ഏജൻസി മാത്രം എന്നും വി ഡി സതീശൻ. കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും. നിസാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ സംഘത്തെ പൊലീസ് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

 

”എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് ഈ പണി ക്യാമ്പസിൽ തുടങ്ങിവച്ചത്. എസ്എഫ്ഐ ക്രിമിനലുകളുടെ സംഘമാണ്. പിണറായി വിജയന്റെ കാലത്ത് കേരളം വെള്ളരിക്കാ പട്ടണമായി മാറി.സിദ്ധാർത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കണം. കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. മുഖ്യമന്ത്രിയുടെ മനസ്സ് ക്രിമിനൽ മനസ്സാണ്. അതുകൊണ്ട് എല്ലാ ക്രിമിനലുകളെയും സംരക്ഷിക്കും.ഡീനിനെ കേസിൽ പ്രതിയാക്കണം…”-വി ഡി സതീശൻ പറഞ്ഞു.

സംഭവത്തില്‍ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായി എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സല്‍  അവറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ ഇന്ന് പൂക്കോട് വെറ്ററിനറി കോളേജിലും പരിസരങ്ങളിലുമായി മുഖ്യപ്രതിയ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഒരു മണിക്കൂറോളമായിരുന്നു തെളിവെടുപ്പ് നീണ്ടത്. സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ച ഹോസ്റ്റൽ നടുമുറ്റം, ഹോസ്റ്റൽ മുറി, ഡോർമെറ്ററി എന്നിവിടങ്ങളിൽ എത്തിച്ച് അഞ്ചരയോടെ തെളിവെടുപ്പ് പൂർത്തിയാക്കി. സിദ്ധാർത്ഥന മർദ്ദിക്കാൻ ഉപയോഗിച്ച വയർ കണ്ടെടുത്തു. ആൾക്കൂട്ട വിചാരണ ചെയ്തതടക്കം എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe