സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

news image
Feb 23, 2024, 4:41 pm GMT+0000 payyolionline.in
കൊയിലാണ്ടി:  സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതി പെരുവട്ടൂര്‍ പുറത്തോന അഭിലാഷിന്റെ അറസ്റ്റ് കൊയിലാണ്ടി പോലീസ് രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സി.ഐ മെല്‍വിന്‍ ജോസഫാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അഭിലാഷ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.
തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ വടകര എടച്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് രാത്രി തന്നെ പ്രതിയെ മാറ്റിയിരുന്നു. എടച്ചേരി സ്റ്റേഷനിൽ എത്തിയാണ് സി.ഐ അറസറ്റ് ചെയ്തത്. തുടർന്ന് കൊയിലാണ്ടി സ്റ്റേഷനിൽ കൊണ്ടുവന്നു.  കൊയിലാണ്ടി മജിസ്‌ട്രേട്ട് മുമ്പാകെ രാത്രി തന്നെ അഭിലാഷിനെ ഹാജരാക്കുമെന്നാണ് വിവരം.കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാൻ കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ  സംഭവം നടന്ന പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രത്തില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe