മൂടാടി: അൻപത്തിയഞ്ച് വർഷം പിന്നിട്ട നന്തി ബസാർ ചന്ദ്രിക റിപ്പോർട്ടർ സി.എ റഹ്മാൻ ഡൽമനെ മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാർഷികം ആലോഷിക്കുന്ന വേളയിലാണ് സി എ റഹ്മാനെ യൂത്ത് ലീഗ് ആദരിച്ചത്. മുസ്ലിം ലീഗ് ദേശീയ അസ്റ്റിസ്റ്റൻറ് സെക്രട്ടറി സി.കെ സുബൈർ പരിപാടി ഉദ്ഘാടനവും ഉപഹാരവും നൽകി .
പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.പി ഇബ്രാഹിം കുട്ടി, സി.കെ അബൂബക്കർ, കെ.കെ റിയാസ്, എടത്തിൽ റഷീദ്, വർദ് അബ്ദുറഹ്മാൻ, ജാഫർ നിലയെടുത്ത്, പി പി കരീം, അഷ്റഫ് ചിപ്പു, യുകെ ഹമീദ്, ഷറഫുദീൻ, ഫായിസ് പി കെ, അനസ് ആയടത്തിൽ , മർവ ഇബ്രാഹിം, കാട്ടിൽ അബൂബക്കർ ,അക്ബർ സംസാരിച്ചു. ഏവി റിയാസ് സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.