പയ്യോളി :സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റ മരത്തിന്റെ കാത്തിരിപ്പുകൾ കഥാ സമാഹാരം പ്രകാശനം ചെയ്തു. പള്ളിക്കര സെൻട്രൽ എൽ .പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്‌ത സാഹിത്യകാരൻ വി.ആർ സുധീഷ് പ്രകാശന കർമ്മം നിർവ്വഹിച്ചു. നോവലിസ്റ്റ് ചന്ദ്രശേഖരൻ തിക്കോടി മുഖ്യാതിഥിയായി. അനിതാ ഗോപിനാഥ് പുസ്തകം ഏറ്റുവാങ്ങി. ആദ്യ വില്പന അഡ്വ:സമീർബാബു നിർവ്വഹിച്ചു. പ്രദീപ് കണിയാരക്കൽ പുസ്തക പരിചയം നടത്തി.

സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റ മരത്തിന്റെ കാത്തിരിപ്പുകൾ കഥാ സമാഹാരം വി.ആർ സുധീഷ് പ്രകാശനം ചെയ്യുന്നു
വി.പി നാസർ അധ്യക്ഷനായി. പ്രനിലാസത്യൻ, ദിബിഷബാബു, റസാക്ക് പള്ളിക്കര, പി.ടി ബാബു, സി. കെ രാജൻ, രാജേഷ് കളരിയുള്ളതിൽ, പി.ആർ.കെ ദിനേശൻ, ടി.പി കുഞ്ഞി മൊയ്‌തീൻ, പി.ടി ശ്രീധരൻ, അഡ്വ:സുനിൽ കുമാർ, ജുമൈല, വി.വിപിൻ, പി.ടി ബാബു, കൂടത്തിൽ സത്യൻ സംസാരിച്ചു