നന്തി സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയറിന് കുറൂളിക്കുനി കല്യാണി അമ്മയുടെ ഓർമ്മയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

news image
Dec 7, 2023, 5:06 pm GMT+0000 payyolionline.in

നന്തി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി-നന്തി മേഖല കമ്മറ്റിക്ക് കുറൂളിക്കുനി കുടുംബാംഗങ്ങൾ മാതാവ് കുറൂളിക്കുനി കല്യാണി അമ്മയുടെ ഓർമ്മയ്ക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി. മാതാവിൻ്റെ സ്മരണയ്ക്ക് മക്കളും മരുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങളാണ് കിടപ്പു രോഗികൾക്കു വേണ്ടി  വീൽചെയർ, എയർ-കുഷ്യൻ ബെഡുകൾ, ബി പി മോണിറ്റർ, ഗ്ലൂക്കോമീറ്റർ തുടങ്ങി പന്ത്രണ്ടോളം ഉപകരണങ്ങൾ കൈമാറിയത്.

കുടുംബത്തിനു വേണ്ടി എൻ.കെ.കുഞ്ഞിരാമൻ മാസ്റ്റർ സുരക്ഷ പെയിൻ & പാലിയേറ്റീവ് പയ്യോളി സോണൽ കൺവീനർ  കെ.വിജയരാഘവൻ മാസ്റ്റർ ഏറ്റുവാങ്ങി. മൂടാടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.കെ.മോഹനൻ, സുരക്ഷ നന്തി മേഖല ഭാരവാഹികളായ പി.കെ.പ്രകാശൻ, സുനിൽ അക്കമ്പത്ത്, സിന്ധു കാട്ടിൽ, കല്യാണി അമ്മയുടെ മറ്റു മക്കളായ എൻ.കെ.രാഘവൻ, എൻ.കെ.നാരായണൻ, എൻ.കെ.ഗോവിന്ദൻ, എൻ.കെ. ജാനകി, എൻ.കെ.ശിവദാസൻ, എൻ .കെ.കൃഷ്ണൻ, തുടങ്ങി കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe