സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത : എം.കെ ഭാസ്ക്കരൻ

news image
Oct 10, 2022, 5:34 am GMT+0000 payyolionline.in

തുറയൂർ : രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ജനാധിപത്യ, മതേതര സോഷ്യലിസ്റ്റ് ദർശനങ്ങളിലൂന്നിയ പ്രസ്ഥാനങ്ങളുടെ ഐക്യമാണെന്ന് എൽ ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്ക്കരൻ പറഞ്ഞു. തുറയൂർ പഞ്ചായത്ത് എൽ ജെഡി കുടുംബ സംഗമം ഇടിഞ്ഞ കടവിൽ സഖാവ്.മുണ്ടാളി ബാലകൃഷ്ണൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

സമ്പന്നർ അതിസമ്പരായി മാറുന്ന മോദി ഭരണത്തിന്റെ വികലമായ സാമ്പത്തിക നയത്തിന് ബദൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭരണ സംവിധാനമാണ്. കർഷകർ ഏറ്റെടുത്ത സമരത്തിന് മുമ്പിൽ ഭരണകൂടത്തിന് അടിയറവ് പറയേണ്ടി വന്നത് ജനങ്ങളുടെ വിജയമാണ്. പ്രത്യയ ശാസ്ത്രത്തിൽ വെള്ളം ചേർക്കാതെ ഇന്നും മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനം. അതിനെ കൂടുതൽ ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രസിഡണ്ട് മധു മാവുള്ളാട്ടിൽ ആധ്യക്ഷ്യം വഹിച്ചു. യുവജനതാ ദൾ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , വിദ്യാർഥി ജനത ജില്ലാ പ്രസിഡണ്ട് വിസ്മയ മുരളിധരൻ , ആർ എൻ രവീന്ദ്രൻ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളട്ടിൽ, വാർഡ് മെമ്പർ നജ്‌ല അഷ്റഫ്, സി.കെ ബാലൻ, ശശി ചെറുകുന്നുമ്മൽ , കെ.ടി പ്രമോദ് , കെ.വി വിനീതൻ , അനിത ചാമക്കാലയിൽ , മനൂപ് മലോൽ എന്നിവർ സംസാരിച്ചു. കൺവീനർ ടി.എം. രാജൻ സ്വാഗതവും ശ്രീനിഷാദ് കെ.എം നന്ദിയും പറഞ്ഞു.ഷോർട്ട് ഫിലിം അവാർഡ് ജേതാവ് കെ.ടി രതീഷിനെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe