സ്‌കൂട്ടറില്‍ എംഡിഎംഎ ഒളിപ്പിക്കാന്‍ പുതിയ വഴി; പിടികൂടി പൊലീസ്, കല്ലാച്ചിയില്‍ യുവാവ് അറസ്റ്റില്‍

news image
Oct 23, 2023, 5:52 am GMT+0000 payyolionline.in

കോഴിക്കോട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി വണ്ണത്താം വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് എംഡിഎംഎയും 10.55 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സിറ്റിനടിയില്‍ പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe