സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിനി മരിച്ചു

news image
Mar 9, 2024, 10:38 am GMT+0000 payyolionline.in

തിക്കോടി: വീടിന് മുമ്പിൽ നിന്ന്   സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിനി മരിച്ചു.    അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിക്കോടി വില്ലേജ് ജോയിൻ്റ് സെക്രട്ടറി  തെക്കെ കൊല്ലൻ്റെകണ്ടി  ടി സരോജിനി (68) ആണ് മരിച്ചത്.

ഭർത്താവ്: പയ്യോളി കോ-ഓപ്പറേറ്റീവ് അർബ്ബൻ ബേങ്ക് ഡയറക്ടർ  ടി.കെ രുഗ്മാംഗദൻ ( റിട്ട. എ ഇ ഒ ). മക്കൾ: ആർ ബ്രിജുല  ( ടീച്ചർ, കൊയിലാണ്ടി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ), ആർ. നിലീന (റീജിനൽ പൗൾട്രി ഫാം ചാത്തമംഗലം). മരുമക്കൾ: പ്രശാന്ത് കെ (പൊയിൽക്കാവ് യു.പി സ്കൂൾ), ടി. എം ഷാജി  (ജി എച്ച് എച്ച് എസ് കൊടുവള്ളി).സഹോദരങ്ങൾ: ബാലൻ മണിയൂർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ), ഗംഗാധരൻ കുറുമ്പയിൽ (റിട്ട.ശിരസ്തദാർ), ലക്ഷ്മി കുട്ടി അമ്മ കുന്നുമ്മൽ (തുറയൂർ ),കല്യാണികുട്ടി (പാലക്കാട്), വിമല (കരുവഞ്ചേരി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe