സൗണ്ട് എൻജിനീയറിംഗ് മുതൽ ഡബ്ബിംഗ് വരെ; ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സുമായി കേരള മീഡിയ അക്കാദമി, ഒക്ടോബർ 16 വരെ അപേക്ഷിക്കാം

news image
Oct 10, 2025, 10:49 am GMT+0000 payyolionline.in

തിരുവനന്തപുരം: സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, ആര്‍ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ ആണ് ക്ലാസ്സ് നടക്കുന്നത്.

ഇരു സെന്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷ തപാൽ മുഖേനയോ, ഓൺലൈനായോ സമർപ്പിക്കാം. അപേക്ഷ ഒക്ടോബർ 16 വരെ സ്വീകരിക്കും.

വിശദ വിവരങ്ങൾക്ക് അക്കാദമിയുടെ www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. https://forms.gle/KbtCZrrW3o3ijeJGA ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. ഫോൺ: കൊച്ചി -6282919398, തിരുവനന്തപുരം- 9744844522. അപേക്ഷ അയക്കേണ്ട വിലാസം – സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe