കൊയിലാണ്ടി : ആഗസ്റ്റ് പത്താം തീയതി സർക്കാർ ജീവനക്കാർ വടകര സിവിൽ സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ കൊയിലാണ്ടി ടൗൺ ഹാളിൽ ചേർന്ന എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡിയോഗം ജീവനക്കാരോട് ആഹ്വാനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി സജിത്ത് കുമാർ ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് കെ രജീഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.