സർവകാല റെക്കോഡിലേക്ക് കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം. 10.19 കോടി രൂപയുടെ കളക്ഷനാണ് ഇന്നലെ മാത്രം കെഎസ്ആർടിസിക്ക് ലഭിച്ചത്. ഇത് ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി മറികടക്കുന്നത്.
ഓഗസ്റ്റിൽ കെഎസ്ആർടിസിയുടെ ആകെ നഷ്ടത്തിൽ നിന്ന് 10 കോടി രൂപ കുറയ്ക്കാനായി എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ 60.12 കോടിയായിരുന്നു നഷ്ടമെങ്കിൽ ഈ വർഷം അത് 50.2 കോടിയായി ചുരുങ്ങി. ബാങ്ക് കൺസോർഷ്യത്തിന് ദിവസം 1.19 കോടി നൽകണം. 8.40 കോടി രൂപ പ്രതിദിന കലക്ഷൻ കിട്ടിയാൽ കെഎസ്ആർടിസി ലാഭത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നുകെ എസ് ആർ ടി സി യുടെ ലക്ഷ്യം സ്ത്രീകളെയും കുടുംബങ്ങളെയും ഉൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്നതാണ്. കെഎസ്ആർടിസി നഷ്ടം കുറച്ച് വരികയാണെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി..