172-ാമത് ശ്രീനാരായണഗുരു ജയന്തി: ഇരിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്ര

news image
Aug 29, 2026, 6:15 am GMT+0000 payyolionline.in

ഇരിങ്ങൽ: മാനവരാശിക്ക് ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മഹത്തായ സന്ദേശം പകർന്നുനൽകിയ ശ്രീനാരായണഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധർമ്മ പ്രചരണ സഭ ഇരിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു.

കോട്ടക്കൽ ബീച്ച് റോഡ് ഗുരുപീഠത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് സമാപിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് സി.പി. രവീന്ദ്രൻ, പി.കെ. ചന്ദ്രൻ, ഗീത നാരങ്ങോളി, രതി തിരുവോത്ത്, സി.വി. ശശി, ചെത്തിൽ ശശി, കെ. കുഞ്ഞിക്കണാരൻ, കെ.വി. സതീശൻ, കെ.കെ. ബാബു, സി.പി. സജിത്ത് എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe