രാത്രിയില്‍ ഉറക്കത്തിനിടയിലോ അല്ലാതെയോ ഹൃദയാഘാതം സംഭവിക്കാറുണ്ട്. അടുത്തിടെയായി ചെറുപ്പക്കാരില്‍ ഉള്‍പ്പടെ ഇത് കൂടുതലുമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണശീലവും, വര്‍ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും ഇതിനുള്ള പ്രധാന കാരണങ്ങളാണ്. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാത്രിയിലെ ഹൃദയാഘാത സാധ്യത നല്ലരീതിയില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം…Logo
രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാം: ഈ 6 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്
രാത്രിയില്‍ ഉറക്കത്തിനിടയിലോ അല്ലാതെയോ ഹൃദയാഘാതം സംഭവിക്കാറുണ്ട്. അടുത്തിടെയായി ചെറുപ്പക്കാരില്‍ ഉള്‍പ്പടെ ഇത് കൂടുതലുമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണശീലവും, വര്‍ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും ഇതിനുള്ള പ്രധാന കാരണങ്ങളാണ്. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാത്രിയിലെ ഹൃദയാഘാത സാധ്യത നല്ലരീതിയില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം…
1. രക്തസമ്മര്‍ദ്ദം പതിവായി പരിശോധിക്കുക
രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് രക്തസമ്മര്‍ദ്ദം പതിവായി നിരീക്ഷിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് സാധ്യതയുണ്ടെങ്കില്‍, ആഴ്ചതോറും രാവിലെയും വൈകുന്നേരവും വീട്ടില്‍ വെച്ച് ബിപി പരിശോധിച്ച് ഫലം കുറിച്ചുവെക്കുക. അടുത്ത തവണ ഡോക്ടറെ കാണുമ്പോള്‍ ഈ വിവരങ്ങള്‍ പങ്കുവെക്കുക. ഇത് കൃത്യമായ ചികിത്സയ്ക്ക് സഹായിക്കും.
2. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. നിര്‍ജ്ജലീകരണം മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, ഉറങ്ങാന്‍ പോകുന്നതിന് മുന്‍പും രാവിലെ ഉണര്‍ന്ന ശേഷവും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക.
3. സമ്മര്‍ദ്ദവും സ്ലീപ് അപ്നിയയും നിയന്ത്രിക്കുക
മാനസിക സമ്മര്‍ദ്ദം, സ്ലീപ് അപ്നിയ (ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന അവസ്ഥ) തുടങ്ങിയ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇവ രണ്ടും കനത്ത കൂര്‍ക്കംവലിക്കും, ഉറക്കത്തില്‍ ശ്വാസം കിട്ടാതെ ഞെട്ടി ഉണരുന്നതിനും കാരണമാകും, ഇത് ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കും.
4. ആരോഗ്യകരമായ ഭക്ഷണശീലം
പഞ്ചസാരയും കൊഴുപ്പും (saturated fat) ധാരാളം അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. രാത്രി വൈകി ലഘുഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്ന ശീലം പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
5. കൃത്യമായി വ്യായാമം ചെയ്യുക
ദിവസേനയുള്ള മിതമായ ശാരീരിക വ്യായാമം ശീലമാക്കുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും.
6. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
നിങ്ങള്‍ക്ക് നിലവില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെങ്കില്‍, മരുന്നുകള്‍ കഴിക്കുന്ന സമയം സംബന്ധിച്ച് ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. ഡോക്ടറുടെ ഉപദേശമില്ലാതെ മരുന്നുകളില്‍ മാറ്റം വരുത്തരുത്.