‘ 55 വര്‍ഷം പിന്നിടുന്ന പത്ര പ്രവര്‍ത്തനം’: നന്തിയില്‍ സി.എ റഹ്മാനെ നാളെ ആദരിക്കുന്നു

news image
Jul 19, 2023, 4:27 am GMT+0000 payyolionline.in

നന്തി: നാരങ്ങോളികുളം ഡല്‍മന്‍ സി എ റഹ്മാന്റെ  പത്ര പ്രവര്‍ത്തനത്തിന് 55 വര്‍ഷം പിന്നിടുന്നു. 1967 ല്‍ ചന്ദ്രിക പ്രസില്‍ പത്രം കല്ലില്‍ അച്ച് ചെയ്തു ഈയം ഉരുക്കി പ്രിന്‍റ് ചെയ്യുന്ന കാലത്താണ് റഹ്മാന്‍ പത്ര പ്രവര്‍ത്തനം ആരഭിച്ചത്. നാട്ടിലെ എല്ലാവര്‍ക്കും സുപരിചിതനായ പത്ര പ്രവര്‍ത്തകനാണ് അദ്ദേഹം. മുസ്ലീം ലീഗിന്റെ സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് റഹ്മാന്‍ പത്ര പ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. അന്നത്തെ ചന്ദ്രികയുടെ എഡിറ്ററായ വി സി അബൂബക്കര്‍ സാഹിബ് ആണ് ആദ്യമായി റിപ്പോര്‍ട്ടര്‍ കാര്ഡ് നല്‍കുന്നത്.

സി.എ റഹ്മാന്‍

അഞ്ചു രൂപ അലവന്‍സായി വാങ്ങി ആരംഭിച്ച പത്ര പ്രവര്‍ത്തനം 55 വര്‍ഷം പിന്നിടുമ്പോഴും സാമൂഹ്യ പ്രവര്‍ത്തനം ആയിട്ടാണ് പത്രപ്രവര്‍ത്തനത്തെ കാണുന്നത്. കോടിക്കല്‍ ഞെട്ടിക്കര പാലത്തെ വഴി സംബന്ധിച്ചുള്ള ഒരു പ്രാദേശിക പ്രശനം ആയിരുന്നു ആദ്യമായി ചന്ദ്രികയില്‍ കൊടുത്ത ന്യൂസ്. അന്നത്തെ ബ്ലേക്ക് വൈറ്റ് ക്യാമറയില്‍ ഫോട്ടോ എടുത്ത് കൊയിലാണ്ടിയില്‍ ഉള്ള സ്റ്റുഡിയോയില്‍ പോയി ഒരു ദിവസം കാത്തു നിന്നു ഫോട്ടോ പ്രിന്‍റ് എടുത്ത് കോഴിക്കോട്ടെ ചന്ദ്രിക ഓഫീസില്‍ കൊണ്ട് പോയി കൊടുക്കുന്ന സ്ഥിതി ആയിരുന്നു. തിക്കോടി , കടലൂര്‍, വന്‍മുഖം അംശം ദേശത്തെ നിരവധി സാമൂഹ്യ വികസന പ്രശ്നങ്ങള്‍ പത്ര റിപ്പോര്‍ട്ടിലൂടെ പൊതു സമൂഹത്തിന്റെയും അധികാരികളുടെയും മുന്നില്‍ അദ്ദേഹം കൊണ്ട് വന്നിട്ടുണ്ട്. പത്ര പ്രാവര്‍ത്തനത്തിന് ഒപ്പം ജനസേവനകനും കൂടിയാണ് റഹ്മാന്‍.

 

 

കടലൂരില്‍ അര്‍ഹരായവര്‍ക്ക് പെന്‍ഷനുകള്‍ മറ്റ് സര്‍ക്കാര്‍ സഹായങ്ങള്‍ പ്രവാസികള്‍ക്ക് നോര്‍ക്കെയുടെ വിവിധ സഹായങ്ങള്‍ അദ്ദേഹം മുന്‍കൈ എടുത്ത് ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രഥമ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മൂടാടി പഞ്ചായത്തിലെ അന്നത്തെ 8 വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് റഹ്മാന്‍ ആയിരുന്നു. അന്നത്തെ ലീഗ് നേതാവ് പി വി മുഹമ്മദ്സാഹിബ് അദ്ദേഹത്തിന്റെ സംഘടന പ്രവര്‍ത്തന മികവ് കണ്ട് ഏല്‍പ്പിക്കുകയായിരുന്നു. സൈക്കളില്‍ മൂടാടി പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ മുചുകുന്നു ഭാഗങ്ങളില്‍ കിലോമീറ്ററോളം സൈകളില്‍ സഞ്ചരിച്ച് പ്രചരണം നടത്തിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ച്പറ്റിയിരുന്നു.

ബഹ്റൈനില്‍ ചന്ദ്രിക റീഡേഴ്സ് ഫോറം സ്താപകനായും കെ എം സി സി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രികയുടെ നന്തി ബസാര്‍ റിപ്പോര്‍ട്ടര്‍ ആയി 55 വര്‍ഷം പിന്നിടുന്ന സി എ റഹ്മാനെ ജൂലൈ 20 നു യൂത്ത് ലീഗ് ആദരിക്കും. മുസ്ലീം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈര്‍ , മണ്ഡലം പ്രസിഡണ്ട് വി പി ഇബ്രാഹീം കുട്ടി തുടങ്ങി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe